Mathrubhumi

Error loading feed.

2023, ജൂൺ 5, തിങ്കളാഴ്‌ച

പരിസ്ഥിതി ദിനം

 

കിളിപ്പാട്ടുമായി നെടുവേലി സ്കൂളിൽ പരിസ്ഥിതി ദിനം


 

പക്ഷികളുടെയും ശലഭങ്ങളുടെയും തുമ്പികളുടെയും വിസ്മയ ലോകം കുട്ടികൾക്ക് പകർന്നു നൽകി നെടുവേലി സർക്കാർ സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നു. പ്രശസ്ത പക്ഷിനിരീക്ഷകൻ സി. സുശാന്ത് കുട്ടികളുമായി സംവദിച്ചു. ആവാസ വ്യവസ്ഥയിൽ പറവകൾ വഹിക്കുന്ന നിസ്തുല സാന്നിദ്ധ്യം ചർച്ച ചെയ്ത ഈ പഠന ക്ലാസ്സ് പരിസ്ഥിതി ദിന സന്ദേശത്തിന്റെ മികച്ച ദൃഷ്ടാന്തമായി മാറി. പരിസ്ഥിതി ദിന പോസ്റ്റർ മത്സരം, മരം നടീൽ തുടങ്ങിയ പരിപാടികളോടെ ദിനാചരണം നടന്നു. സ്കൂൾ വളപ്പിലെ കൃഷിത്തോട്ടത്തിൽ വിവിധ ഇനം പച്ചക്കറി ചെടികൾ കുട്ടികൾ നട്ടുപിടിപ്പിച്ചു.ഹെഡ്മിസ്ട്രസ് ഹമീലാബീവി, പി.റ്റി.എ പ്രസിഡന്റ് പ്രസാദ് കുമാർ, സീനിയർ അസിസ്റ്റന്റ് പ്രസാദ് റ്റി.റ്റി, സീഡ് കോഡിനേറ്റർ പാർവതി തുടങ്ങിയവർ നേതൃത്ത്വം നൽകി


 










അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ