2024, ജൂലൈ 3, ബുധനാഴ്‌ച

ലഹരിവിരുദ്ധ അവബോധ ക്ലാസ്

                         









കുടുംബശ്രീ cds ജെൻഡർ റിസോഴ്സ് സെന്ററിന്റെയും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ നെടുവേലിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ അവബോധ ക്ലാസ് നടത്തി. അന്താരാഷ്ട്ര ലഹരിവിരുദ്ധ വാരാചരണത്തോടനുബന്ധിച്ചാണ് പ്രസ്തുത ക്ലാസ് നടത്തിയത്. കുടുംബശ്രീ ജില്ലാ മിഷന്റെ ജെന്റർ  വികസനവുമായി ബന്ധപ്പെട്ടുള്ള ഇന്നൊവേറ്റീവ് പ്രോഗ്രാമായ "മീറ്റ് ദി ഡിപ്പാർട്ട്മെന്റി"ന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റു മായി സംയോജിച്ചാണ് പ്രസ്തുത ക്ലാസ് നടത്തിയത്. 2/7/24 ൽ നെടുവേലി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടിയിൽ ശ്രീമതി. ഷീജ ടീച്ചർ  സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറും മുൻ പ്രിവന്റീവ് എക്സൈസ് ഓഫീസറുമായ ശ്രീ പി ഡി പ്രസാദ് സർ ആണ് ക്ലാസ്സ്‌ നയിച്ചത് . ലഹരിക്ക് അടിമപ്പെടുന്ന വിദ്യാർത്ഥികൾ നമ്മുടെ നാടിന് വലിയൊരു സാമൂഹ്യപ്രശ്നം തന്നെയാണെന്നും ലഹരി വിമുക്ത ഭാവി കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കണമെങ്കിൽ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള വ്യക്തമായ ധാരണയും അറിവും പുതുതലമുറയിൽപ്പെട്ട ഓരോ കുട്ടികളും സ്വായത്തമാക്കേണ്ടിയിരിക്കുന്നതായി അവതാരകൻ ചൂണ്ടിക്കാട്ടി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ