2012, ജൂൺ 14, വ്യാഴാഴ്‌ച

ഉദ്‌ഘാടനം

      നെടുവേലി സ്‌കൂളില്‍ സ്‌കൂള്‍ ബസ്സ്‌ ഉദ്‌ഘാടനം
         നെടുവേലി ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്‌കൂളില്‍ എം.എല്‍.എ ഫണ്ടും പി.ടി.എ സ്വരൂപിച്ച ഫണ്ടും ഉപയോഗിച്ച്‌ വാങ്ങിയ പുതിയ സ്‌കൂള്‍ ബസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു.പാലോട്‌ രവി എം.എല്‍.എ യുടെ ഫണ്ടില്‍ നിന്നും ലഭിച്ച അഞ്ച്‌ ലക്ഷം രൂപയും പി.ടി.എ സ്വരൂപിച്ച എട്ട്‌ ലക്ഷം രൂപയും ഉപയോഗിച്ചാണ്‌ ബസ്സ്‌ വാങ്ങിയത്‌.പാലോട്‌ രവി എം.എല്‍.എ ബസ്സ്‌ ഉദ്‌ഘാടനം ചെയ്‌തു.പി.ടി.എ പ്രസിഡന്റ്‌ എ,അനില്‍കുമാര്‍ അദ്ധ്യക്ഷനായിരുന്നു.എം.എസ്‌ രാജു,ഒ.പ്രഭാകുമാരി,ലതാകുമാരി,ബീനാഅജിത്ത്‌,ബി.എസ്‌ ഗോപിപ്പിള്ള,ജഗന്നാഥന്‍ നായര്‍,വി.ബി നന്ദകുമാര്‍,പ്രിന്‍സിപ്പാള്‍ എസ്‌.ജയശ്രീ,ഹെഡ്‌മിസ്‌ട്രസ്സ്‌ പ്രഭാദേവി എന്നിവര്‍ സംസാരിച്ചു.

2 അഭിപ്രായങ്ങൾ:

  1. സർക്കാർ സ്കൂളിനും വണ്ടിവരട്ടെ! ആശംസകൾ! മുകളീൽ മിന്നിമാറുന്ന ആ ചിത്രങ്ങളൊന്നും ബ്ലോഗിന് അഴകല്ല, അധികപ്പറ്റാണെന്ന് അറിയിക്കട്ടെ. അതെടുത്തു കളഞ്ഞിട്ട് ആവശ്യമുള്ള മറ്റ് ഗാഡ്ജറ്റുകൾ എടുത്തുവയ്ക്കൂ. സ്കൂളീന്റെ ഒരു നല്ല ചിത്രമെടുത്ത് ടൈറ്റിലിന്റെ താഴെ ഫിറ്റ് ചെയ്യൂ. നെടുവേലി വെമ്പായത്തല്ലേ. അറിയാം. ഭാവുകങ്ങൾ! കമന്റിടുമ്പോൾ ഇവിടെ വരുന്ന ആ വേർഡ് വെരിഫിക്കേഷനും അനാവശ്യമാണ്. അത് മാറ്റി സെറ്റ് ചെയ്താൽ കമന്റിടുന്നവർക്ക് സമയലാഭം കിട്ടും.പറഞ്ഞെന്നേയുള്ളൂ. ഒക്കെ അവിടുത്തെ ഇഷ്ടം.

    മറുപടിഇല്ലാതാക്കൂ