2013, ഫെബ്രുവരി 10, ഞായറാഴ്‌ച

പഠനക്യാമ്പ്

                 സര്‍ഗ്ഗ വേദി ഒരു സുവര്‍ണ്ണ വേദി
                  

                     അനഘാസുരേഷ്‌,എട്ട്‌.സി

    രണ്ടു ദിവസം നീണ്ട ക്യാമ്പായിരുന്നു വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സര്‍ഗവേദി 2012.പ്രശസ്‌തരും പ്രഗത്ഭരുമായ ധാരാളം വ്യക്തികളെ കാണാനുള്ള അവസരം കൂടിയായിരുന്നു അത്‌.അച്ഛനോടൊപ്പം ഫോര്‍ട്ട്‌ മിഷന്‍ സ്‌കൂളിലെത്തി.ചെറിയ രീതിയില്‍ അലങ്കരിച്ച വേദി.കസേരകള്‍ക്കിടയില്‍ കുട്ടികളുടെ കൂട്ടത്തില്‍ എനിക്കൊരു സുഹൃത്തിനെ കിട്ടി.വെള്ളനാട്‌ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ആര്യ.
ഉദ്‌ഘാടന സമ്മേളനം അനന്തപുരിയുടെ അമ്മ അശ്വതി തിരുനാള്‍ പാര്‍വ്വതി ലക്ഷ്‌മി ഭായി തമ്പുരാട്ടി നിര്‍വ്വഹിച്ചു.വേദിയില്‍ സാന്നിദ്ധ്യമായിരുന്ന മിക്ക വ്യക്തികളും കുട്ടികള്‍ക്ക്‌ മികച്ച പ്രസംഗം കാഴ്‌ച വച്ചു.ഒഴിവു സമയങ്ങളില്‍ കുട്ടികള്‍ കവിത ആലപിച്ചു.പ്രതിഭയുള്ള കുട്ടികളുടെ ഒരു സംഗമം കൂടിയായിരുന്നു അത്‌.ഉച്ച ഭക്ഷണം കഴിഞ്ഞ്‌ പല പഠനക്ലാസ്സുമുണ്ടായിരുന്നു.കഥ വായിക്കാന്‍ ഇഷ്‌ടമുള്ളതുകൊണ്ടുതന്നെ ഞാന്‍ കഥാപഠനക്ലാസ്സിനു കയറി.എസ്‌.ആര്‍ ലാല്‍ സാറിന്റെ ക്ലാസ്സ്‌ വളരെ രസകരമായിരുന്നു.പല കഥാകൃത്തുക്കളുടെയും ജീവിതാനുഭവങ്ങള്‍ സാര്‍ നിഷ്‌പ്രയാസം,കഥപറയുന്നരീതിയില്‍കുട്ടികളായഞങ്ങള്‍ക്ക്‌പറഞ്ഞുതന്നു.പുസ്‌തകാസ്വാദനത്തിനുള്ള കുട്ടികള്‍ എല്ലാവരും ഒരു ക്ലാസ്സിലെത്തി.വിധി കര്‍ത്താക്കളായ എസ്‌.ആര്‍ ലാല്‍ സാറിനെയും കരമന കോളേജിലെ അദ്ധ്യാപികയായ ഒലീന ടീച്ചറിനെയും പരിചയപ്പെടുത്തിയത്‌ പ്രശസ്‌ത കവി വിനോദ്‌ വൈശാഖിയാണ്‌.വിധികര്‍ത്താക്കളുടെ മുന്നില്‍ എനിക്ക്‌ നന്നായി അവതരിപ്പിക്കാന്‍ കഴിഞ്ഞു.വൈകുന്നേരം വീട്ടിലേക്ക്‌ മടങ്ങാന്‍ തീരുമാനിച്ചു.അപ്പോഴാണ്‌ ഏറെ സന്തോഷമുള്ള ഒരു വാര്‍ത്തയറിഞ്ഞത്‌ പുസ്‌തകാസ്വാദനത്തിന്‌ എനിക്ക്‌ ജില്ലാതലത്തില്‍ രണ്ടാം സ്ഥാനം.
പിറ്റേന്ന്‌ രാവിലെ തന്നെ ഞാനും അച്ഛനും സ്‌കൂളിലെത്തി.വഴിയില്‍ നല്ല തിരക്കായിരുന്നു.പത്മനാഭസ്വാമി ക്ഷേത്രത്തിലെ എല്ലാ വാതിലുകളും തുറക്കുന്നത്‌ അന്നാണ്‌.കൂടാതെ അറ്റ്‌ലസ്‌ ജ്വല്ലറിയുടെ ഉദ്‌ഘാടനവും.
          രാവിലെ നാടന്‍ പാട്ട്‌ മത്സരമായിരുന്നു.കുട്ടികള്‍ അവരുടെ കഴിവുകള്‍ വേദിയില്‍ പ്രകടിപ്പിക്കുകയാണ്‌.വൈകുന്നേരം സമാപന സമ്മേളനം.കേന്ദ്ര മന്ത്രി ശശിതരൂര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു.വിനയചന്ദ്രന്‍ മാഷിന്റെ കൈയില്‍ നിന്ന്‌ സമ്മാനം വാങ്ങാനുള്ള ഒരു സുവര്‍ണ്ണാവസരമായിരുന്നു അത്‌.ഡിസംബര്‍ അവധിക്കാലം ഈയൊരു ക്യാമ്പില്‍ പങ്കെടുക്കാന്‍ സാധിച്ചത്‌ വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ