2013, മാർച്ച് 7, വ്യാഴാഴ്‌ച

പഠനയാത്ര

പഴമയുടെ കോയിക്കല്‍ കൊട്ടാരത്തിലേക്ക് 
ഒരു യാത്ര
                കീര്‍ത്തി.ടി.പി - എട്ട്.
ഒക്ടോബര്‍ പതിനേഴാം തീയതി ബുധനാഴ്ച ഞങ്ങള്‍ നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരത്തിലേക്ക് ഒരു പഠനയാത്ര നടത്തി. അമ്പത് കുട്ടികളും നാല് അദ്ധ്യാപകരും.ഞങ്ങളുടെ പുതിയ സ്കൂള്‍ ബസ്സില്‍ രാവിലെ പത്ത് മണിക്ക് യാത്ര തിരിച്ചു.മൂന്ന് ഗ്രൂപ്പായി ഞങ്ങള്‍ കൊട്ടാരത്തിനുള്ളില്‍ പ്രവേശിച്ചു.
    ഏകദേശം നാനൂറ് വര്‍ഷത്തോളം പഴക്കമുണ്ട് കോയിക്കല്‍ കൊട്ടാരത്തിന്.വിശാലമായ നാലുകെട്ടും നടുമുറ്റവും ഇവിടെയുണ്ട്.നാലുകെട്ടിന്റെ തെക്കു പടിഞ്ഞാറ് അതായത് കന്നിമൂല ഒഴിച്ച് ബാക്കിയുള്ള ഭാഗങ്ങളില്‍ കിടപ്പുമുറിയായും നാലുകെട്ടും നടുത്തളവും വിശ്രമത്തിനും ഉപയോഗിച്ചിരുന്നു.കോയിക്കല്‍ കൊട്ടാരത്തില്‍ ഒരു ഗുഹ ഉണ്ട്.പണ്ടുകാലത്ത് കരിപ്പൂര്‍ ഭദ്രകാളി ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴിയാണ് അത്.
     നാണയ വിജ്ഞാന ദൃശ്യവേദിയിലേക്കാണ് ആദ്യം എത്തിയത്.നല്ലൊരു ഗൈഡിന്റെ കൂട്ടു കിട്ടി.വിവിധ നാടുകളിലെ നാണയങ്ങള്‍,നാണയങ്ങളുടെ കാലപ്പഴക്കം,ചരിത്രപരമായ പ്രത്യേകതകള്‍, നിര്‍മ്മാണ രീതി എന്നിവ അദ്ദേഹം രസകരമായി പറഞ്ഞുതന്നു.ചരിത്രംകൗതുകകരമാണ്കണ്ടിട്ടില്ലാത്തഎത്രയോകൗതുകങ്ങള്‍.മരവുരി,തീപ്പെട്ടി,വിളക്കുകള്‍,ബോട്ടുവിളക്ക്,ശിപ്പായി റാന്തല്‍,ദിശകാവല്‍വിളക്ക്തുടങ്ങിയവഅവിടെകാണാന്‍കഴിഞ്ഞ.മണിച്ചിത്രത്താഴ്,വാല്‍ക്കണ്ണാടി,ആവണിപ്പലക,പാക്കുവെട്ടി,ഭദ്രകാളി ചിലമ്പ് എന്നിവ ആവേശം തരുന്ന കാഴ്ചകളായിരുന്നു. യക്ഷിഅമ്മ,കല്‍വിളക്ക്,ചാണക്കല്ല്,കുഴിഅമ്മി,പ്രതിഷ്ഠാപീഠം,ദീപക്കല്ലുകള്‍,ബലിക്കല്ലുകള്‍,ഗജരൂപം തുടങ്ങിയവ പാറക്കല്ലില്‍ കൊത്തിയെടുത്തതാണ്.വളരെ മനോഹരമായ ശില്പങ്ങളാണവ.
    കോയിക്കല്‍ കൊട്ടാരത്തിലെ മനോഹരമായ കാഴ്ചകളായിരുന്നു പൂന്തോട്ടവും കുളവും. ചരിത്രത്തിന്റെ പഴമകള്‍ എത്ര ഹൃദ്യമാണ്.കാലങ്ങള്‍ കഴിഞ്ഞാലും അവ മനസ്സില്‍ സുവര്‍ണ്ണ ശോഭയോടെ നില്‍ക്കും.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ