സ്കൂള്‍
ഗെയിംസില്‍ നെടുവേലിയ്ക്ക്
ഓവറോള്‍
കണിയാപുരം
ഉപജില്ലാ സ്കൂള്‍ ഗെയിംസില്‍
104
പോയിന്റ്
നേടി നെടുവേലി സര്‍ക്കാര്‍
വിദ്യാലയം ഓവറോള്‍
ചാമ്പ്യനായി.ഹൈസ്കൂള്‍,ഹയര്‍സെക്കണ്ടറി
വിഭാഗങ്ങളില്‍ ക്രിക്കറ്റ്,ഖോഖോ,കബഡി
(സീനിയര്‍),ഖോഖോ,(ജൂനിയര്‍)
എന്നിവ
യില്ഒന്നാംസ്ഥാനവും ക്രിക്കറ്റ്,ഷട്ടില്‍, കബഡി, ബാള്‍ബാറ്റ്മിന്റണ്‍,(ജൂനിയര്‍)രണ്ടാംസ്ഥാനം,
ലാണ്‍ടെന്നീസ്,
ബാള്‍ബാറ്റ്മിന്റണ്‍,
ഷട്ടില്ബാറ്റ്മിന്റണ്
(സീനിയര്‍)
രണ്ടാംസ്ഥാനം,
വോളീബാള്‍,
ഹാന്‍ഡ്ബാള്‍(സീനിയര്‍)
എന്നിവയില്‍
മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ്
ഈ വിദ്യാലയം ഒന്നാമതെത്തിയത്.മൂന്നാം
തവണയാണ് നെടുവേലി സ്കൂള്‍
ഓവറോള്‍ ചാമ്പ്യനാകുന്നത്.വിജയികളില്‍
20
കുട്ടികള്‍
സംസ്ഥാനതല മത്സരത്തിലേയ്ക്കും
7
കുട്ടികള്‍
ദേശീയതലമത്സരത്തിലേയ്ക്കും
പങ്കെടുക്കാന്‍ അര്‍ഹത നേടി.
സ്കൂളില്‍
നടന്ന വിജയാഘോഷ ചടങ്ങില്‍
ജില്ലാ പഞ്ചായത്ത് മെമ്പര്‍
എം.എസ്
രാജു,ബ്ലോക്ക്
മെമ്പര്‍ ലതാകുമാരി,ബീനാഅജിത്,വാര്‍ഡ്
മെമ്പര്‍ ഗോപിപ്പിള്ള,പി.ടി.എ
പ്രസിഡന്റ് കാര്ത്തികേയന്
നായര്‍,എസ്.എം.സി
ചെയര്മാന് അനില്‍കുമാര്‍
എന്നിവര്‍ വിദ്യാര്‍ത്ഥികളെയും
കായികാദ്ധ്യാപിക ബിന്ദുടീച്ചറിനെയും
പ്രത്യേകം അഭിനന്ദിച്ചു.