Mathrubhumi
Error loading feed.
2018, നവംബർ 23, വെള്ളിയാഴ്‌ച
2018, നവംബർ 15, വ്യാഴാഴ്‌ച
മന്ത്രിക്കൊപ്പം
നെടുവേലിയിലെ
കുട്ടികള്‍ വിദ്യാഭ്യാസ
മന്ത്രിക്കൊപ്പം
ജില്ലാതല
ചലച്ചിത്ര ക്യാമ്പില്‍
പങ്കെടുക്കുന്ന നെടുവേലി
സര്‍ക്കാര്‍ വിദ്യാലയത്തിലെ
കുട്ടികള്‍ ബഹു.
വിദ്യാഭ്യാസ
മന്ത്രിയോടൊപ്പം.
ശ്രീകാര്യം
ലയോള സ്കൂളിലാണ് നാലു ദിവസം
(നവംബര്‍
15
-18) നീണ്ടു
നില്‍ക്കുന്ന റസിഡന്‍ഷ്യല്‍
ചലച്ചിത്ര ക്യാമ്പ്
നടക്കുന്നത്.വിഷ്ണു,അര്‍ച്ചന
(ഒന്‍പതാം
ക്ലാസ്സ്)
ആദിത്യനാഥ്,അശ്വതി
(എട്ടാം
ക്ലാസ്സ്)
എന്നിവരാണ്
ക്യാമ്പില്‍ പങ്കെടുക്കുന്നത്.
ആക്ഷന്‍ പ്ലാന്‍
നെടുവേലി
ഹൈസ്കൂള്‍ വിഭാഗം ആക്ഷന്‍
പ്ലാന്‍ പ്രകാശനം ചെയ്തു.
ഏഴ്
പ്രവര്‍ത്തനങ്ങള്‍ 2019
ജനുവരി
മാസത്തില്‍ പൂര്‍ത്തിയാക്കുന്ന
രീതീയിലാണ് ആക്ഷന്‍ പ്ലാന്‍
പ്രാകാശനം ചെയ്തിരിക്കുന്നത്.പ്രയാണം
എന്ന പേരില്‍ കഴിഞ്ഞവര്‍ഷം
പ്രസിദ്ധീകരിച്ച മാസ്റ്റര്‍
പ്ലാനിന്റെ തുടര്‍ച്ചയാണിത്.പി.ടി.എ
പ്രസിഡന്റ് ബി.എസ്
ചിത്രലേഖ പ്രകാശനം
നിര്‍വഹിച്ചു.എസ്.എം.സി
ചെയര്‍മാന്‍ എച്ച്.ഷിജി
അദ്ധ്യക്ഷനായിരുന്നു.ഹെഡ്മാസ്റ്റര്‍
ഇന്‍ ചാര്‍ജ്ജ് ജോസ്.ഡി
സുജീവ് സ്വാഗതവും സീനീയര്‍
അദ്ധ്യാപിക എസ്.മീര
നന്ദിയും പറഞ്ഞു.
2018, നവംബർ 1, വ്യാഴാഴ്‌ച
കേരളപ്പിറവി
കേരളപ്പിറവി
ദിനാഘോഷം
മലയാളപ്പെരുമ
വിളിച്ചോതി കേരളപ്പിറവി
ദിനത്തില്‍ കുട്ടികള്‍
തയ്യാറാക്കിയ രണ്ട് പതിപ്പുകള്‍
പ്രകാശനം ചെയ്തു.മലയാള
ഭാഷാ പഠന ക്ലാസ്സുകളില്‍
അവതരിപ്പിച്ച ചിന്താവിഷയങ്ങള്‍
കുട്ടികളുടെ എഡിറ്റോറിയല്‍
ടീം എഡിറ്റ് ചെയ്ത് കൂട്ടായ
പ്രവര്‍ത്തനത്തിലൂടെയാണ്
സമാഹരിച്ചത്.
പത്ത്.എ
ക്ലാസ്സിന്റെ 'ഇതളുകള്‍'
പത്ത്.ബി
യുടെ 'തൂലിക
തുമ്പ് '
എന്നീ
പതിപ്പുകളാണ് ഹെഡ്മാസ്റ്റര്‍
ഇന്‍ ചാര്‍ജ്ജ് ശ്രീ.ജോസ്
ഡി സുജീവ് പുറത്തിറക്കിയത്.അക്കാദമിക്
മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ
ആക്ഷന്‍ പ്ലാനിലെ തുടര്‍
പ്രവര്‍ത്തനമായ 'മലയാളത്തികവി'ന്റെ
ഭാഗമാണ് ഈ പ്രവര്‍ത്തനം.


ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)