2019, ഓഗസ്റ്റ് 2, വെള്ളിയാഴ്‌ച

എസ്.പി.സി ദിനം

                            
                              എസ്.പി.സി ദിനം

ആഗസ്റ്റ് 2 സ്റ്റുഡന്റ് പോലീസ് ദിനാചരണത്തിന്റെ ഭാഗമായി നെടുവേലി സര്‍ക്കാര്‍ സ്കൂള്‍ യൂണിറ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ പ്രത്യേക അസംബ്ലിയില്‍ എസ്.പി.സി പതാക ഉയര്‍ത്തി.സീനിയര്‍ അദ്ധ്യാപകന്‍ ജോസ് .ഡി സുജീവ് കുട്ടികളോട് സംവദിച്ചു. സമീപത്തെ കൊഞ്ചിറ ഗവ.യു.പി.എസി ലെ ജൈവ വൈവിധ്യപാര്‍ക്ക് സന്ദര്‍ശിച്ച് പാര്‍ക്കും പരിസരവും വ‍ൃത്തിയാക്കി. കുളം ശുദ്ധീകരിച്ച് വിവിധ ഇനം പുതിയ മത്സ്യ കുഞ്ഞുങ്ങളുടെ ആവാസവ്യവസ്ഥ ഒരുക്കി. സ്കൂളില്‍ നടന്ന യോഗത്തില്‍ യു.പി.എസ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി.ഷീല കുട്ടികളോട് സംസാരിച്ചു. എസ്.പി.സി യുടെ ലക്ഷ്യവും സന്ദേശവും പ്രൈമറി ക്ലാസ്സിലെ കുട്ടികളിലെത്തിക്കുന്നതിന്റെ ഭാഗമായി സീനിയര്‍ കേഡറ്റ് അജിംഷാ യോഗത്തില്‍ സംസാരിച്ചു














 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ